Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TenderDetails

ശ​ബ​രി​മ​ല​യി​ലെ ടെ​ൻ​ഡ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു; ഹെ​ഡ് ക്ലാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കു​ത്ത​ക ലേ​ല​ത്തി​ന്‍റെ ടെ​ൻ​ഡ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഹെ​ഡ് ക്ലാ​ർ​ക്ക് റെ​ജി​മോ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. റെ​ജി​മോ​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നാ​ണ് ടെ​ൻ​ഡ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് 110 ക​ട​ക​ൾ ന​ട​ത്താ​നു​ള്ള ലേ​ല​ത്തി​ൽ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ലേ​ല ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ-​ലേ​ലം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ടെ​ൻ​ഡ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ലൂ​ടെ ഈ ​ന​ട​പ​ടി​യാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തെ​ന്ന് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ ശേ​ഖ​രി​ക്കു​ന്ന ലോ​ഹ ആ​ക്രി​ക​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ച​താ​യി കെ. ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up